ശബരിമല: കുംഭമാസ പൂജാ വേളയിലും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പോലീസ്

Posted on: February 11, 2019 5:58 pm | Last updated: February 11, 2019 at 5:58 pm

പത്തനംതിട്ട: ശബരിമലയില്‍ കുംഭമാസ പൂജാവേളയിലും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യം. ഇന്ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ച സാഹചര്യത്തില്‍ കുംഭമാസ പൂജയുടെ സമയത്തും പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. അതേസമയം, നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കലക്ടര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കുംഭമാസ പൂജക്കായി ചൊവ്വാഴ്ചയാണ് നട തുറക്കുന്നത്. 17 വരെയാണ് ദര്‍ശനം നടക്കുക.