സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ നീക്കി; മുല്ലക്കരക്കു ചുമതല

Posted on: February 11, 2019 4:20 pm | Last updated: February 11, 2019 at 4:20 pm

കൊല്ലം: സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് എന്‍ അനിരുദ്ധനെ മാറ്റി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുല്ലക്കര രത്‌നാകരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്. പുതിയ സെക്രട്ടറിയുടെ കാര്യത്തില്‍ ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.

80 വയസ്സു പിന്നിട്ടവര്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു തുടരേണ്ടതില്ലെന്ന് കഴിഞ്ഞ സി പി ഐ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മാറ്റം.