പ്രിയങ്കയുടെ യു പി പര്യടനത്തിന് ആവേശത്തുടക്കം

Posted on: February 11, 2019 3:27 pm | Last updated: February 11, 2019 at 5:45 pm

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഉത്തര്‍ പ്രദേശില്‍ നടത്തുന്ന റോഡ് ഷോക്കു തുടക്കമായി. കഴിഞ്ഞ മാസം കിഴക്കന്‍ യു പിയുടെ ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതയായ ശേഷം ഇതാദ്യമായാണ് പ്രിയങ്ക സംസ്ഥാനത്തെത്തുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിക്കും പടിഞ്ഞാറന്‍ യു പിയുടെ പാര്‍ട്ടി ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമായിരുന്നു പ്രിയങ്ക എത്തിയത്. അലങ്കരിച്ച ട്രക്കിനു മുകളില്‍ നിന്നു കൊണ്ടാണ് മൂന്നു നേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നതും.