കുഞ്ഞുങ്ങള്‍ക്ക് മാത്രം

കവിത
Posted on: February 10, 2019 2:35 pm | Last updated: February 10, 2019 at 2:35 pm

കുഞ്ഞുങ്ങള്‍ക്ക് മാത്രം
എന്നെഴുതിയ തീവണ്ടി
സ്റ്റേഷനില്‍ വന്നുനിന്നു
നീട്ടിനീട്ടി ചൂളം വിളിച്ചു
കുട്ടികള്‍ ഓടിക്കയറി
തലങ്ങും വിലങ്ങും ഓടിക്കളിച്ചു
ചിലരിരുന്നു, ചിലര്‍ കിടന്നു
ചിലര്‍ കൂട്ടംകൂടി നിന്നു
ഓരോ ബോഗിയും
ഓരോ പൂന്തോട്ടമായി
മയിലും കുയിലും പൂമ്പാറ്റകളും
കുഞ്ഞുങ്ങള്‍ക്കൊപ്പം
പാട്ടുപാടുകയും നൃത്തംവെക്കുകയും ചെയ്തു
അതിശയ കാഴ്ച കണ്ട്
രക്ഷിതാക്കള്‍ വണ്ടി തടഞ്ഞിട്ടു
‘ഞങ്ങളെയും കയറ്റണം’
ഒച്ചവെച്ച് അവര്‍ കൊതിപറഞ്ഞു
ചുറ്റിലും കൈകോര്‍ത്തു നിന്നു
താനെ ചിറക് മുളച്ച്
ശബ്ദമേതുമില്ലാതെ
പാറിയുയര്‍ന്നു കുഞ്ഞുതീവണ്ടി
പരുന്തുപോല്‍
ദൂരെ, കാണാമറയത്ത്
കുഞ്ഞുതീവണ്ടി വട്ടമിട്ടു
വര്‍ണപ്പട്ടം പോലെ
താണും പൊങ്ങിയും സഞ്ചരിച്ചു
കൈകളുയര്‍ത്തി
ആകാശം നോക്കി
അവര്‍ താഴെ പതറിനിന്നു

ആശ്വാസപൂര്‍വം- ഭാഗം രണ്ട്
ലോകം ചുറ്റി ആകാശം ചുറ്റി
പഴയ പാളത്തിലേക്ക് തന്നെ
കിതപ്പോടെ വണ്ടിവന്നു നിന്നു
നിറചിരിയോടെ കുഞ്ഞുങ്ങള്‍
കൂട്ടംകൂട്ടമായി