സാങ്കേതിക തകരാറ്; മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Posted on: February 10, 2019 1:14 pm | Last updated: February 10, 2019 at 3:32 pm

മസ്‌കത്ത്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാന കാബിനിലെ വായു മര്‍ദത്തില്‍ വ്യത്യാസമുണ്ടായതാണ് കാരണമെന്നാണ് വിവരം.

വിമാനം പറന്നുയര്‍ന്ന് അര മണിക്കൂര്‍ പിന്നിട്ടതോടെ യാത്രക്കാര്‍ക്ക് കടുത്ത അസ്വസ്ഥതയുണ്ടായി. ചിലരുടെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടാവുകയും മറ്റു ചിലര്‍ക്ക് തലവേദനയും ചെവിവേദനയും അനുഭവപ്പെടുകയും ചെയ്തു. ഇതോടെ വിമാനം തിരിച്ചിറക്കുകയാണെന്ന അറിയിപ്പുണ്ടായി.

അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവര്‍ക്ക് വിമാനം തിരിച്ചിറക്കിയ ശേഷം പ്രാഥമിക ശുശ്രൂഷകളും മരുന്നുകളും വിമാനത്തിനകത്തു വച്ചു തന്നെ നല്‍കി. യാത്രക്കാരെ ഒരു മണിക്കൂറോളെ വിമാനത്തിലിരുത്തിയ ശേഷം ടെര്‍മിനലിലേക്കു മാറ്റി ഡോക്ടറുടെ സേവനം ലഭ്യമാക്കി. തകരാറ് പരിഹരിച്ച് ഒമാന്‍ സമയം ഉച്ചക്ക് 12.45ന് വിമാനം വീണ്ടും പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.