വിശദീകരണമല്ല, ദേവസ്വം കമ്മീഷണറോട് വിശദമായി ചോദിക്കുമെന്നാണ് പത്മകുമാര്‍ പറഞ്ഞത്: മന്ത്രി കടകംപള്ളി

Posted on: February 9, 2019 12:15 pm | Last updated: February 9, 2019 at 2:31 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനോട് പത്മകുമാര്‍ വിശദീകരണം ചോദിച്ചുവെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കോടതി നടപടികളെക്കുറിച്ച് വിശദമായി ചോദിക്കുമെന്നാണ് പത്മകുമാര്‍ പറഞ്ഞത്. അത് മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചുവെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി കഴിഞ്ഞ ദിവസം പുനപരിശോധന ഹരജികളാണ് പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.