നാഗേശ്വര്‍ റാവുവിന് ബന്ധമുള്ള രണ്ടു കമ്പനികളില്‍ കൊല്‍ക്കത്ത പോലീസിന്റെ റെയ്ഡ്

Posted on: February 8, 2019 9:21 pm | Last updated: February 8, 2019 at 9:21 pm

കൊല്‍ക്കത്ത: സി ബി ഐ താത്കാലിക ഡയറക്ടറായി പ്രവര്‍ത്തിച്ച എം നാഗേശ്വര്‍ റാവുവിന് ബന്ധമുള്ള രണ്ടു കമ്പനികളില്‍ കൊല്‍ക്കത്ത പോലീസ് റെയ്ഡ് നടത്തി. നാഗേശ്വര്‍ റാവുവിന്റെ ഭാര്യയുടെ കമ്പനിയായ ഏയ്ഞ്ചല മെര്‍ക്കന്‍ഡൈല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് റെയ്ഡ് നടന്ന കമ്പനികളില്‍ ഒന്ന്. ഈ കമ്പനിക്ക് കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

അതിനിടെ, ചിട്ടി തട്ടിപ്പു കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ശനിയാഴ്ച സി ബി ഐ ചോദ്യം ചെയ്യും.