ബ്രസീലില്‍ ഫുട്‌ബോള്‍ ക്ലബില്‍ തീപ്പിടിത്തം; പത്തുപേര്‍ മരിച്ചു

Posted on: February 8, 2019 5:38 pm | Last updated: February 8, 2019 at 8:32 pm

റിയോ ഡി ജനീറോ: ബ്രസീലില്‍ ഫുട്‌ബോള്‍ ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ പത്തുപേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഫ്‌ളമിംഗോ ഫുട്‌ബോള്‍ ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.

ഉറുബു നെസ്റ്റ് യൂത്ത് എന്ന ടീം പരിശീലനത്തിലേര്‍പ്പെട്ട സമയത്താണ് തീ പടര്‍ന്നത്. താരങ്ങള്‍ താമസിച്ചിരുന്ന ഷെല്‍ട്ടറുകളിലൊന്ന് പൂര്‍ണമായും കത്തിയമര്‍ന്നു.