ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തം; 38 പേര്‍ മരിച്ചു

Posted on: February 8, 2019 1:28 pm | Last updated: February 9, 2019 at 10:50 am


ലക്നോ: ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യ ദുരന്തങ്ങളിലായി 38 പേര്‍ മരിച്ചു. യു പിയിലെ സഹാരണ്‍പൂരില്‍ പതിനാറ് പേരും ഖുഷിനഗറില്‍ പത്ത് പേരുമാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍
12 പേരും മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യു പിയില്‍ ജില്ലാ ഭരണകൂടത്തോടു വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു.