നടപടികളുമായി സി ബി ഐ മുന്നോട്ട്; ചിട്ടി തട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഹാജരാവണം

Posted on: February 7, 2019 10:07 pm | Last updated: February 7, 2019 at 10:07 pm

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി. കുനാല്‍ ഘോഷ് ഈമാസം 10ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി ബി ഐ. കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ എത്തിയതിനെ പിന്തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാറും തമ്മിലുണ്ടായ സംഘര്‍ഷം തുടരാനുള്ള സാധ്യതയാണ് ഇതോടെ ഒരുങ്ങുന്നത്.

ചോദ്യം ചെയ്യലിന് ഷില്ലോംഗില്‍ എത്തണമെന്നാണ് കുനാല്‍ ഘോഷിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെയും ഇവിടെ വച്ചാണ് അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുക.