Connect with us

International

എയര്‍ ഇന്ത്യ വണ്ണിന് അമേരിക്ക മിസൈല്‍വേധ പ്രതിരോധ സംവിധാനം നല്‍കും

Published

|

Last Updated

വാഷിംഗ്ടണ്‍: അത്യാധുനികമായ രണ്ട് മിസൈല്‍വേധ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യക്കു നല്‍കുമെന്ന് അമേരിക്ക. ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്കു നേരെ ഉയരുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് യു എസ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. യു എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡി എസ് സി എ) ആണ് യു എസ് കോണ്‍ഗ്രസില്‍ ഇക്കാര്യം അറിയിച്ചത്.

എയര്‍ ഇന്ത്യ വണ്ണിനാണ് 19 കോടി രൂപ വിലവരുന്ന പ്രതിരോധ സംവിധാനം ഉപയോഗപ്പെടുത്തുക. അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണിന്റെതിനു തുല്യമായ സുരക്ഷയാണിതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
മിസൈല്‍വേധ പ്രതിരോധ സംവിധാനം സജ്ജീകരിക്കുന്നതിന് എയര്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ബോയിംഗ് 777 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്.