റണ്‍വെ അറ്റകുറ്റപ്പണി: മുംബയിലേക്കും അവിടെനിന്ന് മറ്റിടങ്ങളിലേക്കുമുള്ള വിമാനയാത്രക്ക് ചെലവേറും

Posted on: February 6, 2019 1:24 pm | Last updated: February 6, 2019 at 3:51 pm

ന്യൂഡല്‍ഹി: മാര്‍ച്ച് 30വരെ ചൊവ്വ, വ്യാഴം , ശനി ദിവസങ്ങളില്‍ മുംബൈയിലേക്കും അവിടെനിന്ന് മറ്റിടങ്ങളിലേക്കുമുള്ള വിമാന യാത്രക്ക് ചിലവേറും. ഈ കാലയളവില്‍ നിലവിലെ നിരക്കിനേക്കാള്‍ 25 ശതമാനമോ അതിലധികമോ നിരക്കിലായിരിക്കും വിമാന ടിക്കറ്റുകള്‍ വില്‍പ്പന നടത്തുക.

റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അടച്ചിടുന്നത് കൊണ്ടാണിത്. അതേ സമയം മാര്‍ച്ച് 21ന് വ്യാഴാഴ്ച വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിരിക്കും. ആറ് മണിക്കൂര്‍ വിമാനത്താവളം അടച്ചിടുന്നത് വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ ഇടയാക്കുന്നതാണ് ടിക്കറ്റ് നിരക്ക് വര്‍ധനക്ക് കാരണം.ഏറെത്തിരക്കേറിയ മുംബൈ വിമാനത്താവളം നിയന്ത്രണങ്ങളോടെ അടച്ചിടുന്നത് നിരക്കുകളില്‍ വലിയ വര്‍ധനയുണ്ടാക്കുമെന്ന് ട്രാവല്‍ ഏജന്‍സികളും പറയുന്നു.