കശ്മീരില്‍ നേരിയ ഭൂചലനം; ആളപായമില്ല

Posted on: February 5, 2019 11:28 pm | Last updated: February 5, 2019 at 11:28 pm

ശ്രീനഗര്‍: കശ്മീര്‍ മേഖലയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാത്രി 10.17നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സെക്കന്‍ഡുകള്‍ നീണ്ട ഭൂചലനത്തില്‍ പരിഭ്രാന്തരായ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ശ്രീനഗറില്‍ നിന്ന് 118 കിലോമീറ്റര്‍ അകലെ കശ്മീരിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.