ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധ പ്രസംഗം: നടന്‍ കൊല്ലം തുളസി കീഴടങ്ങി

Posted on: February 5, 2019 12:26 pm | Last updated: February 5, 2019 at 2:14 pm

കൊല്ലം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീവരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കീഴടങ്ങല്‍.

ഒക്ടോബര്‍ 12ന് ചവറയില്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ ജാഥ സ്വീകരണ പരിപാടിയിലെ പ്രസംഗമാണ് കേസിനാധാരം. കേരളത്തിലെ അമ്മമാര്‍ ശബരിമലയിലേക്ക് പോകണമെന്നും അവിടെ വരുന്ന ചില സ്ത്രീകളെ വലിച്ചുകീറി സുപ്രീം കോടതിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.