നടയടച്ചു ശുദ്ധിക്രിയ നടത്തിയത് പൂര്‍ണമായും ശരിയായിരുന്നുവെന്ന് തന്ത്രിയുടെ വിശദീകരണം

Posted on: February 4, 2019 5:47 pm | Last updated: February 4, 2019 at 8:44 pm

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതന്റെ നടപടി പൂര്‍ണമായും ശരിയായിരുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. ശുദ്ധിക്രിയ നടത്തേണ്ടത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്ന തന്ത്രിയുടെ വിശദീകരണം ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബോര്‍ഡ് തന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ബോര്‍ഡിന്റെ അനുമതി വാങ്ങാതെയാണ് തന്ത്രി നടയടച്ചു ശുദ്ധിക്രിയ നടത്തിയതെന്ന് ബോര്‍ഡ് അംഗങ്ങള്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ യുവതീ പ്രവേശം നടന്നതോടെ ബോര്‍ഡ് അധികൃതരെ വിവരമറിയിച്ചുവെന്നും ഇതിനു ശേഷമാണ് നടയടച്ചതെന്നും തന്ത്രിയുടെ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണു വിവരം.