നാല് ഡി വൈ എസ് പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കി

Posted on: February 4, 2019 5:15 pm | Last updated: February 4, 2019 at 5:15 pm

തിരുവനന്തപുരം: നാല് ഡി വൈ എസ് പിമാരെ സി ഐമാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇവരെ തരംതാഴ്ത്തിയിരുന്നത്.

സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പോലീസുദ്യോഗസ്ഥരായ ഉദയഭാനു, വി ജി രവീന്ദ്രനാഥ്, മനോജ് കബീര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. തരംതാഴ്ത്തല്‍ നടപടിക്കു വിധേയരായ മറ്റു രണ്ട് ഉദ്യോഗസ്ഥരായ വിജയന്‍ വിപിന്‍ദാസ് എന്നിവര്‍ നല്‍കിയ ഹരജി ട്രൈബ്യൂണല്‍ ചൊവ്വാഴ്, പരിഗണിക്കും.