സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ ഇനി പുതിയ യൂണിഫോമില്‍

Posted on: February 3, 2019 3:14 pm | Last updated: February 3, 2019 at 3:14 pm


തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍ തസ്തികയുടെ യൂണിഫോം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. കറുപ്പ് നിറത്തിലുള്ള പാന്റ്സും വെള്ളനിറത്തിലുള്ള ഷര്‍ട്ടുമാണ് യൂണിഫോം.

എന്‍.സി.സി., വിനോദ സഞ്ചാരം, പോലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളൊഴികെയുള്ളവര്‍ക്കാണ് ഇത് ബാധകം. യൂണിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ഡ്യൂട്ടി സമയത്ത് യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.