ദിവസം വെറും 17 രൂപ നല്‍കുമെന്ന പ്രഖ്യാപനം കര്‍ഷകരെ അപമാനിക്കുന്നത്: രാഹുല്‍ ഗാന്ധി

Posted on: February 1, 2019 3:48 pm | Last updated: February 1, 2019 at 8:48 pm

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ്ന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരെ അപമാനിക്കുന്നതാണ് ബജറ്റെന്ന് രാഹുല്‍ പ്രതികരിച്ചു. ദിവസവും വെറും 17 രൂപ നല്‍കുമെന്ന പ്രഖ്യാപനം കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണ്. അഞ്ച് വര്‍ഷത്തെ മോദിയുടെ ധാര്‍ഷ്യം കര്‍ഷകരുടെ ജീവിതം തകര്‍ത്തെന്നും രാഹുല്‍ ട്വിററില്‍ കുറിച്ചു.

രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഇത് പ്രകാരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ അക്കൗണ്ടില്‍ ലഭ്യമാകും. രാജ്യത്ത് ഉയരുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ കണിക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം.