ആശുപത്രിയിലേക്ക് പുറപ്പെട്ട ദമ്പതികള്‍ മരിച്ച നിലയില്‍

Posted on: January 29, 2019 10:00 am | Last updated: January 29, 2019 at 11:31 am

ഒറ്റപ്പാലം: ആശുപത്രിയിലേക്ക് പുറപ്പെട്ട ദമ്പതികളെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരന്‍(51), ഭാര്യ മിനിത(44)എന്നിവരാണ് മരിച്ചത്.

പാലക്കാട് പത്തിരിപ്പാല അതിര്‍ക്കാട്ടുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മിനിതയുടെ ചികിത്സക്കായി തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു.