Connect with us

Malappuram

വീരാജ്‌പേട്ട- മൈസൂര്‍ റോഡിലും രാത്രിയാത്രാ നിരോധത്തിന് നീക്കം

Published

|

Last Updated

കല്‍പ്പറ്റ: ബന്ദിപൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധത്തിന്റെ ദുരിതം പേറുന്ന മലബാറുകാര്‍ക്ക് യാത്രാദുരിതം ഇരട്ടിയാക്കി വീരാജ് പേട്ട- മൈസൂര്‍ റോഡിലും രാത്രിയാത്രാ നിരോധം വരുന്നു. നാഗര്‍ഹോള ദേശീയോദ്യാനം വഴി കടന്ന് പോകുന്ന കുട്ട- ഗോണികുപ്പ റോഡിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിന് കേന്ദ്ര- കര്‍ണാടക സര്‍ക്കാറുകള്‍ക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
മൈസൂരു- വീരാജ് പേട്ട റോഡില്‍ ബന്ദിപ്പൂര്‍ മോഡലില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന പൊതുതാത്പര്യ ഹരജിയിലാണ് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കണ്ണുരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെ എസ് ആര്‍ ടി സി ബസിടിച്ച് കാട്ടാന ചരിഞ്ഞത് ചൂണ്ടിക്കാട്ടി കര്‍ണാടകാ ഹൈക്കോടതി അഭിഭാഷകനും ബെംഗളൂരു സ്വദേശിയുമായ എസ് വി പ്രകാശ് എ എ മഹേഷ് എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പൊതുതാത്പര്യ ഹരജിയെ തുടര്‍ന്നാണ് കോടതി സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചത്. ഒട്ടേറെ കാട്ടുമൃഗങ്ങള്‍ക്ക് രാത്രിയിലെ വാഹനങ്ങളുടെ ഓട്ടത്തിനിടയില്‍ ജീവന്‍ നഷ്ടമാകുന്നുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഒട്ടേറെ വന്യമൃഗങ്ങള്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ട ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി നാഷനല്‍ ഹൈവെ കടന്നുപോകുന്ന ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനത്തിനു ശേഷം ആയിരക്കണക്കിന് മലയാളികള്‍ സഞ്ചരിച്ചിരുന്ന ഏക അന്തര്‍സംസ്ഥാന പാതയായിരുന്നു ഈ റൂട്ട് ഐടി വിദ്യാഭ്യാസ നഗരമായ ബെംഗളൂരു- മൈസൂര്‍-മാണ്ഡ്യ തുടങ്ങി കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ആയിരകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. കൂടാതെ, ഒട്ടേറെ മലയാളികള്‍ ബിസിനസ് രംഗത്ത് ജീവിത മാര്‍ഗം തേടുന്ന നഗരങ്ങള്‍ കൂടിയാണിത്.

കഴിഞ്ഞ 10 വര്‍ഷത്തോളമായി ഗുണ്ടല്‍പേട്ട- മൈസൂര്‍ റോഡിലെ ഗതാഗത നിരോധനം മൂലം ആയിരക്കണക്കിന് മലയാളികള്‍ കഷ്ടതകളനുഭവിക്കുകയാണ്. ഇതിനിടയില്‍ നൂറിലേറെ കിലോമീറ്റര്‍ അധികം താണ്ടിയാണ് മാനന്തവാടി ഗോണികുപ്പ വഴി കര്‍ണാടകയിലേക്ക് പോയി കൊണ്ടിരുന്നത് എന്നാല്‍, നിരോധനം നടപ്പായാല്‍ മലയാളികള്‍ക്ക് വന്‍ ആഘാതമാകും. മലബാറിലെ ആയിരക്കണക്കിന് കച്ചവടക്കാര്‍ കച്ചവട സാധനങ്ങള്‍ എടുക്കാനും മറ്റും ആശ്രയിക്കുന്നതും ബെംഗളൂരു- മൈസൂര്‍ നഗരങ്ങളെയാണ്.

കല്‍പ്പറ്റ

Latest