മേഘാലയ ഖനി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

Posted on: January 26, 2019 2:15 pm | Last updated: January 26, 2019 at 2:15 pm

ന്യൂഡല്‍ഹി: മേഘാലയയില്‍ ഖനി ദുരന്തത്തില്‍പെട്ട ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഖനിക്ക് 280 അടി താഴെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാവികസേനാ വക്താവ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മൃതദേഹം പുറത്തെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഖനി അടപകടത്തില്‍പെട്ട 15 പേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തായി.

അണ്ടര്‍ വാട്ടര്‍ റിക്കവറി വെഹിക്കിളിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്താനായത്. ഇതോടൊപ്പം ഒരു മണ്‍വെട്ടിയും തടികൊണ്ട് ഉണ്ടാക്കിയ ഉപകരണവും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറന്‍ ആസാമിലെ ചിരാംഗ് ജില്ലക്കാരാനായ അമീര്‍ ഹുസൈന്‍ ആണ് മരിച്ച തൊഴിലാളി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് മേഘാലയയിലെ കിഴക്കന്‍ ജയിന്‍ഷ്യ ഹില്‍സിലെ ഖനിയില്‍ ദുരന്തമുണ്ടായത്. മറ്റു തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.