മുനമ്പത്ത് നടന്നത് അനധികൃത കുടിയേറ്റമെന്നു പോലീസ്

Posted on: January 25, 2019 10:43 pm | Last updated: January 25, 2019 at 10:43 pm

കൊച്ചി: മുനമ്പത്തു നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും പോലീസ്. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിനാണ് സംഭവത്തില്‍ കേസെടുത്തിട്ടുള്ളതെന്ന് ഐ ജി. വിജയ് സാഖറെ പറഞ്ഞു. ശ്രീലങ്കന്‍ സ്വദേശി ശ്രീകാന്തനാണ് കേസിലെ മുഖ്യ പ്രതി. ഇയാള്‍ക്ക് എല്‍ ടി ടിയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

ശ്രീകാന്തന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ചു ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു. മുനമ്പത്തു നിന്ന് പോയവരില്‍ ഭൂരിഭാഗവും ശ്രീലങ്കന്‍ ബന്ധമുള്ളവരാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെത്തി മുനമ്പത്തു കേന്ദ്രീകരിക്കുകയും തുടര്‍ന്ന് കഴിഞ്ഞ 12നു രാവിലെ യാത്രതിരിക്കുകയുമായിരുന്നു.

എന്നാല്‍, സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന കാര്യത്തില്‍ കൃത്യമായ വിവരം ശേഖരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.