കോട്ടയം ലോക്‌സഭാ സീറ്റ് മാണിക്ക് തന്നെ; മത്സരിക്കാനില്ലെന്ന സൂചനയുമായി ഉമ്മന്‍ചാണ്ടി

Posted on: January 24, 2019 9:42 am | Last updated: January 24, 2019 at 11:15 am

കോട്ടയം: സമ്മര്‍ദങ്ങള്‍ക്കിടയിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സൂചന നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നാണ് നിലവിലെ ധാരണയെന്നും താന്‍ ഇപ്പോള്‍ എംഎല്‍എയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനുള്ളതാണെന്നും ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റ് നല്‍കാനും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയ കോട്ടയം സീറ്റ് വിട്ടുകൊടുക്കില്ലെന്നും അത് ഘടകകക്ഷിക്കുള്ള സീറ്റാണെന്നും മാണി കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്ന