ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യും: വെള്ളാപ്പള്ളി നടേശന്‍

Posted on: January 21, 2019 12:07 pm | Last updated: January 21, 2019 at 1:20 pm

കോട്ടയം: തിരുവനന്തപുരത്തെ അയ്യപ്പഭക്ത സംഗമം സവര്‍ണ ഐക്യമായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. തന്നെ ക്ഷണിച്ചിരുന്നുവെങ്കിലും പങ്കെടുക്കാതിരുന്നത് മഹാ ഭാഗ്യമായെന്നും അദ്ദേഹം പറഞ്ഞു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഐക്യം അയ്യപ്പഭക്ത സംഗമത്തില്‍ കണ്ടില്ല. സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് കണ്ടത്. അവര്‍ണരുടേയൊ ഈഴവരുടേയോ പട്ടികജാതിക്കാരുടേയും പ്രാതിനിധ്യം ഉണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചു. ഹിന്ദുക്കളുടെ കൂട്ടായ്മ പറഞ്ഞാണെങ്കിലും ആത്മീയതയുടെ മറവില്‍ ശക്തമായ രാഷ്ട്രീയമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇത് തുടരും. ഹിന്ദുത്വ അജണ്ട മുന്നിലിട്ടുള്ള നീക്കത്തിന്റെ ഗുണം ബിജെപിക്ക് ലഭിക്കും. വനിതാ മതില്‍ കെണിയായിരുന്നു.പിറ്റേ ദിവസംതന്നെ മതില്‍ പൊളിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.