കാര്‍ഷിക സെമിനാര്‍ 23ന്

Posted on: January 19, 2019 3:27 pm | Last updated: January 19, 2019 at 3:27 pm

കോട്ടയം: ഫാക്ട്, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനുവരി 23 രാവിലെ 10ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. കുര്യന്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍  റെജി മോള്‍ മാത്യു മുഖ്യപ്രഭാഷണം നടത്തും. (കെഎസ്) എഫ്.എ.സി.റ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബി. വി ദ്വാരകാനാഥ്,  നോര്‍ത്ത് കേരള  ഫാക്ട് സോണല്‍ മാനേജര്‍ എം.എസ് പ്രദീപ്, അസി. ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ (മാര്‍ക്കറ്റിംഗ്) ജാന്‍സി കെ കോശി, അഗ്രി. ഓഫീസര്‍ കുറവിലങ്ങാട് ടി. കെ ഷാജഹാന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീനാ തമ്പി തുടങ്ങിയവര്‍ സംസാരിക്കും. ഉഴവൂര്‍ അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ജോമോന്‍ ജോസഫ് സംയോജിത വളപ്രയോഗവും സസ്യസംരക്ഷണവും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. കുറവിലങ്ങാട് എസ്.സി.ബി പ്രസിഡന്റ് പി. ജെ സിറിയക് സ്വാഗതവും കോട്ടയം സെയില്‍സ് ഫാക്ട് സീനിയര്‍ ഓഫീസര്‍ കെ. ഇ ടോമിച്ചന്‍ നന്ദിയും പറയും.