ഓഫര്‍ പെരുമഴയുമായി ഫ്‌ളിപ്കാര്‍ട്ട് റിപ്പബ്ലിക് സെയില്‍ 20ന് തുടങ്ങും

Posted on: January 15, 2019 3:44 pm | Last updated: January 15, 2019 at 3:44 pm
SHARE

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ഫ്‌ളിപ് കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 20ന് തുടങ്ങും. ജനുവരി 22 വരെ തുടരുന്ന വില്‍പ്പനയില്‍ വന്‍ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

എസ്ബിഐ ക്രഡിറ്റ് കാര്‍ഡിന് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, ഡബിറ്റ് കാര്‍ഡ് ഇഎംഐ, നോ കോസ്റ്റ് ഇഎംഐ, ലാപ്‌ടോപ്, ടിവി, മൊബൈല്‍ തുടങ്ങിയവക്ക് എക്‌സ്‌ചേഞ്ച് ഓഫറുകള്‍ തുടങ്ങി നിരവധി ഓഫറുകള്‍ ലഭ്യമാണ്.

ജനുവരി 20ന് പുലര്‍ച്ചെ രണ്ട് മണി വരെ അധിക ഡിസ്‌കൗണ്ട് ലഭിക്കും. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരെ 26% അധിക ഡീസ്‌കൗണ്‍്ട് ഉണ്ട്. 1450 രൂപക്ക് ഷോപ്പ് ചെയ്യുമ്പോള്‍ 10 ശതമാനവും 1950 രൂപക്ക് വാങ്ങുമ്പോള്‍ 15 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും. മൂന്നെണ്ണം വാങ്ങുമ്പോള്‍ പത്ത് ശതമാനവും നാലെണ്ണം എണ്ണം വാങ്ങുമ്പോള്‍ 15 ശമാനവും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here