സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: January 14, 2019 7:15 pm | Last updated: January 14, 2019 at 8:37 pm

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ മഅ്ദിന്‍ അക്കാദമിയില്‍ അനുവദിച്ച പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് സെന്ററില്‍ ജനുവരി 16 ന് ആരംഭിക്കുന്ന സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 കഴിഞ്ഞ യുവതികള്‍ക്കും 21 കഴിഞ്ഞ യുവാക്കള്‍ക്കും അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന.

ദാമ്പത്യജീവിതം മുന്നൊരുക്കങ്ങള്‍, സന്തുഷ്ഠ കുടുംബ ജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, വിവാഹ ശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസ്സും ശരീരവും എന്നീ വിഷയങ്ങളില്‍ വിദഗ്ദരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കും. നാലു ദിവസങ്ങളിലായി 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 8 സെഷനുകള്‍ അടങ്ങുന്നതാണ് കോഴ്‌സ്.

കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്. താത്പര്യമുള്ള രക്ഷിതാക്കള്‍ക്കും യുവതീ യുവാക്കള്‍ക്കും മഅ്ദിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ നേരിട്ടും ഫോണ്‍ വഴിയും പേര് രജിസ്ട്രര്‍ ചെയ്യാം. മൊബൈല്‍ നമ്പര്‍: 7025886699, 9946788483. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജനുവരി 15.