ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയം: കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

Posted on: January 14, 2019 2:55 pm | Last updated: January 14, 2019 at 3:23 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമിരിക്കെ സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ , കെ മുരളീധരന്‍ എന്നിവരെയാണ് ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. അടുത്ത മാസത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണത്തിന് തുടക്കമിടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.