അരവിന്ദ് കെജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; സുരക്ഷയേര്‍പ്പെടുത്തി

Posted on: January 12, 2019 9:47 pm | Last updated: January 13, 2019 at 9:39 am

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. ജനുവരി ഒന്‍പതിന് കെജരിവാളിന്റെ ഔദ്യോഗിക ഇ മെയില്‍ വിലാസത്തിലാണ് ഭീഷണിയെത്തിയത്.

നിങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോകുമെന്നും അവളെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ആവുന്നത് ചെയ്യാമെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് കെജരിവാളിന്റെ മകള്‍ക്ക് പോലീസ് സുരക്ഷയേര്‍പ്പെടുത്തി. ഭീഷണി സന്ദേശം സംബന്ധിച്ച് സൈബര്‍ സെല്ലും ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.