ഭരണകൂടം തന്നെ വര്‍ഗീയത വളര്‍ത്തുന്നു: രമേശ് ചെന്നിത്തല

Posted on: January 12, 2019 11:04 am | Last updated: January 12, 2019 at 12:22 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണകൂടം തന്നെ വര്‍ഗീയത വളര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണ്. സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമ രാഷ്ട്രീയതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാട് ശരി എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. മൂടുപടം ഇട്ട് യുവതികളെ ശബരിമലയില്‍ കയറ്റിയത് ധീരതയല്ല. സര്‍ക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ നവോത്ഥാനത്തില്‍ കോണ്‍ഗ്രസിനുള്ളത്ര പങ്ക് മറ്റാര്‍ക്കുമില്ല. പാര്‍ട്ടിയുടെ നവോത്ഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല. സര്‍ക്കാറും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.