Connect with us

National

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ച: പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന് ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കവര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് നിലവിലെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയാണെന്ന ആരോപണവുമായി മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. ടി ടി വി ദിനകരന്‍, വി കെ ശശികല തുടങ്ങിയവര്‍ നടത്തിയ കുറ്റസമ്മതങ്ങളുടെ വീഡിയോ ടേപ്പുകള്‍ക്കായാണ് കവര്‍ച്ച നടത്തിയതെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാമുവല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും വിവരങ്ങളും ഉടന്‍ വെളിപ്പെടുത്തും.

അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ജയലളിതയുടെ കൈയിലുണ്ടായിരുന്നത്. ഇവ ഉപയോഗിച്ച് ഈ നേതാക്കളെ ജയലളിത ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ രീതി ആവര്‍ത്തിക്കാനാണ് പളനിസാമി ശ്രമിച്ചത്. കവര്‍ച്ചയില്‍ പങ്കെടുത്തവരെന്ന് അവകാശപ്പെട്ട സംഘവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അഞ്ചുകോടിയാണ് കവര്‍ച്ചക്കു പ്രതിഫലമായി നല്‍കിയതെന്ന് മലയാളികള്‍ ഉള്‍പ്പെട്ട സംഘാംഗങ്ങള്‍ പറഞ്ഞു.

Latest