വിദ്യാര്‍ഥിനിയോട് മോശം പെരുമാറ്റം: കലാമണ്ഡലം അധ്യാപകന്‍ അറസ്റ്റില്‍

Posted on: January 11, 2019 1:11 pm | Last updated: January 11, 2019 at 1:11 pm

ചെറുതുരുത്തി: കേരള കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകന്‍ അറസ്റ്റില്‍ ചിയ്യാരം സ്വദേശിയും കലാമണ്ഡലത്തിലെ സംഗീത അധ്യാപകനുമായ രാജീവ് കുമാര്‍(54)ആണ് അറസ്റ്റിലായത്.

കലാമണ്ഡലത്തില്‍വെച്ച് രാജീവ് കുമാര്‍ മോശമായി പെരുമാറിയെന്നും നടപടിവേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയും രക്ഷിതാക്കളും അധിക്യതര്‍ക്ക് പരാതി നല്‍കിയിരുന്നു. കലാമണ്ഡലം നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയും അധ്യാപകനെ പുറത്താക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലാമണ്ഡലം അധികൃതര്‍ പോലീസിന് കമാറി. ഇതേത്തുടര്‍ന്ന് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ഇന്നലെ വൈകിട്ടോടെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.