മഹീന്ദ്ര എക്‌സ് യു വി 300 ബുക്കിംഗ് തുടങ്ങി

Posted on: January 9, 2019 6:21 pm | Last updated: January 9, 2019 at 6:25 pm

മുംബൈ: മഹീന്ദ്രയുടെ സബ് കോംപാക്ട് എസ് യു വിയായ എക്‌സ് യുവി 300ന്റെ ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയിലെ എല്ലാ മഹീന്ദ്ര ഷോറൂമുകളിലും ബുക്കിംഗ് സ്വീകരിക്കും. ഫെബ്രുവരി പകുതിയോടെ എക്‌സ് യു വി 300 വിപിണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വില എട്ട് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലാകും. ഹ്യുണ്ടായി ക്രീറ്റ, റെനോള്‍ട്ട് ഡസ്റ്റര്‍, ക്യാപ്ച്ചര്‍ തുടങ്ങിയവയാകും പ്രധാന എതിരാളികള്‍.

എക്സ് 100 പ്ലാറ്റ്ഫോമിലാണ് എക്സ് യു വി 300 പുറത്തിറങ്ങുന്നത്. നാല് മീറ്റര്‍ എസ് യു വിയുടെ ഗണത്തില്‍ വരുന്ന വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ വീല്‍ബേസ് ഉള്ളത് ഈ വാഹനത്തിനാണെന്ന് കമ്പനി അവകാശപ്പെടുന്നു.

എക്സ് യു വി 500ല്‍ നിന്ന് കടംകൊണ്ടതാണ് ഡിസൈന്‍ എന്ന് തോന്നും. ഡേടൈം റണ്ണിംഗ് ലൈറ്റ് അടക്കമുള്ള ആഡംബരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് എയര്‍ ബാഗ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, നാല് വീലിനും ഡിസ്‌ക് ബ്രേക്ക്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളുമുണ്ട്.