ജുമൈറ റെസിഡന്‍സിയില്‍ ബോട്ടപകടം; 11 പേരെ രക്ഷപ്പെടുത്തി

Posted on: January 6, 2019 7:18 pm | Last updated: January 6, 2019 at 7:18 pm

ദുബൈ: ജുമൈറ ബീച്ച് റെസിഡന്‍സ് ഭാഗത്ത് ബോട്ട് മുങ്ങി അപകടത്തില്‍പെട്ടവരെ ദുബൈ പോലീസ് മറൈന്‍ വിഭാഗം രക്ഷപ്പെടുത്തി. വിനോദ സഞ്ചാരികളായി എത്തിയവരാണ് അപകടത്തില്‍പെട്ടത്.

11 പേരെയാണ് ദുബൈ പോലീസിന്റെ ദൗത്യ സംഘം രക്ഷപ്പെടുത്തിയത്. തീരത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. മൂന്ന് ബോട്ട് ജീവനക്കാരും എട്ട് ടൂറിസ്റ്റുകളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. റഷ്യ, ഫ്രഞ്ച്, ബ്രിട്ടീഷ് എന്നീ രാജ്യക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. വ്യഴാഴ്ച വൈകീട്ടാണ് സംഭവം.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അപകടത്തില്‍പെട്ടവരെ എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് ദുബൈ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അപകട കാരണം വെളിവായിട്ടില്ല. അതേസമയം, ബോട്ടിലുണ്ടായ ചോര്‍ച്ചയാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുണ്ട്.