അമേരിക്കയിലെ ബൗളിങ് കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് മരണം

Posted on: January 5, 2019 7:06 pm | Last updated: January 5, 2019 at 7:59 pm

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലോസാഞ്ചലസിലെ ബൗളിങ് കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മറ്റ് നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരും പരുക്കേറ്റവരും പുരുഷന്‍മാരാണ്.

ഗോബിള്‍ ഹൗസ് ബോള്‍ എന്ന ബൗളിങ് കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. നേരത്തെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വെടിവെപ്പുണ്ടായതെന്നറിയുന്നു. ബൗളിങ് കേന്ദ്രത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.