ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിച്ചേക്കുമെന്ന് സൂചന നല്‍കി കുഞ്ഞാലിക്കുട്ടി

Posted on: January 4, 2019 9:28 pm | Last updated: January 4, 2019 at 9:28 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന നല്‍കി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ജയസാധ്യതകള്‍ നോക്കിയാണ് ലീഗ് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. കാസര്‍കോട്ടും വടകരയിലും മുമ്പ് ലീഗ് മത്സരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലോക്‌സഭയില്‍ മത്സരിക്കുമോയെന്ന കാര്യം ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ലോക്‌സഭയില്‍ മുത്വലാഖ് ചര്‍ച്ച നടക്കുമ്പോള്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതില്‍ ഖേദമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കുമുണ്ടായ പ്രയാസത്തില്‍ തനിക്ക് വിഷമമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.