തൃശൂര്‍ പട്ടാളം മാര്‍ക്കറ്റിന് സമീപം കടകളില്‍ വന്‍ തീപ്പിടുത്തം

Posted on: January 4, 2019 3:38 pm | Last updated: January 4, 2019 at 8:44 pm

തൃശൂര്‍: തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം പട്ടാളം മാര്‍ക്കറ്റിനടുത്ത് കടകള്‍ക്ക് തീപ്പിടിച്ചു. പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ക്കാണ് തീപ്പിടിച്ചത്. ഇവിടെ നൂറ്റി ഇരുപതോളം കടകളുണ്ട്. കടകളില്‍ വില്‍പ്പനക്കുവെച്ച പഴയ ടയറുകളിലും മറ്റും തീപ്പിടിച്ച് മറ്റ് കടകളിലേക്കും വ്യാപിക്കുകയാണ്.

മൂന്ന് കടകള്‍ക്കാണ് ആദ്യം തീപ്പിടിച്ചിരുന്നത്. വൈദ്യുതി ലൈന്‍പൊട്ടിവീണ് ഇതില്‍നിന്നുള്ള തീപ്പൊരിയില്‍നിന്നും മാലിന്യത്തിനു തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് കടകളിലേക്കും തീ വ്യാപിച്ചു. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളും മറ്റും തീപ്പിടുത്തത്തില്‍ പൊട്ടിത്തെറിച്ചു. ഉച്ചക്ക് മൂന്നമണിയോടെയാണ് സംഭവം. കടക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അതേ സമയം ഫയര്‍ യൂണിറ്റുകള്‍ മറ്റിടങ്ങളില്‍ പോയതിനാല്‍ ഇവിടേക്ക് എത്തുന്നത് വൈകി. ഇപ്പോള്‍ സ്ഥലത്തെത്തിയ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട