കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: January 3, 2019 8:30 pm | Last updated: January 3, 2019 at 8:30 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ (04-01-2019) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാളെ നടക്കേണ്ടിയിരുന്ന ഒന്നാം സെമസ്റ്റര്‍ ബി എ എല്‍ എല്‍ ബി, ബി ബി എ എല്‍ എല്‍ ബി, ബികോം എല്‍ എല്‍ ബി പരീക്ഷകളുടെ സമയം മാറ്റിയതായി നേരത്തെ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.