എന്‍ എസ് എസ് വര്‍ഗീയതക്കെതിരെ നിലകൊള്ളേണ്ട സംഘടന: കോടിയേരി

Posted on: January 1, 2019 12:21 pm | Last updated: January 1, 2019 at 2:36 pm

തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍ എസ് എസ് സ്വീകരിക്കുന്ന നിലപാടിനെ വീണ്ടും വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയതക്കെതിരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. എന്‍ എസ് എസും നിലപാടെടുക്കേണ്ടത്
വര്‍ഗീയതക്കെതിരെ തന്നെ.

ബി ജെ പിയുടെ അയ്യപ്പജ്യോതി പരിപാടിയില്‍ എന്‍ എസ് എസ് പങ്കെടുക്കാന്‍ പാടില്ലായിരുന്നു. മന്നത്ത് പത്മനാഭന്‍ ഉയര്‍ത്തിപ്പിടിച്ച് മതനിരപേക്ഷ നിലപാടിന് വിരുദ്ധമാണിത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയാണ് വനിതാ മതിലില്‍ പങ്കെടുക്കാതിരിക്കാനുള്ള അവരുടെ തീരുമാനം. അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍, കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി എന്‍ എസ് എസ് ശരിയായ നിലപാടിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് കോടിയേരി പറഞ്ഞു.