മുത്വലാഖ് ബില്‍: പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി രാജ്യസഭ

Posted on: December 31, 2018 1:01 pm | Last updated: December 31, 2018 at 4:29 pm

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. മുത്വലാഖ് ബില്‍, കാവേരി വിഷയങ്ങളിലാണ് രാജ്യസഭ പ്രക്ഷുബ്ധമായത്. രണ്ട് മണിക്ക് സഭ വീണ്ടും ചേരുമ്പോള്‍ മുത്വലാഖ് ബില്ലിനെതിരെ കോണ്‍ഗ്രസ് എംപി ടി സുബ്ബരാമ റെഡ്ഡി നല്‍കിയ പ്രമേയം വോട്ടിനിടാന്‍ പ്രതിപക്ഷം ആവശ്യപ്പെടും. ബില്ലിനെതിരെ 117 എംപിമാരുടെ പിന്തുണ പ്രതിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. മുത്വലാഖ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നും കോണ്‍ഗ്രസ് പ്രമേയം കൊണ്ടുവരും.

മുത്വലാഖ് ബില്ലിനെതിരെ നടുത്തളത്തിലിറഹ്ങി പ്രതിഷേധിക്കാന്‍ അണ്ണാ ഡിഎംകെയും തയ്യാറാകും. രാജ്യസഭയില്‍ മുത്വലാഖ് ബില്ലിനെ എതിര്‍ക്കുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാവിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നിരുന്നു. സിപിഎം, സിപിഐ, ആര്‍എസ്പി, മുസ്്‌ലിം ലീഗ് , കേരള കോണ്‍ഗ്രസ് എം അടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.