വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ നവോത്ഥാന ചരിത്രമറിയാത്തവര്‍ : മുഖ്യമന്ത്രി

Posted on: December 30, 2018 10:10 pm | Last updated: December 31, 2018 at 11:02 am

തിരുവനന്തപുരം: വനിതാ മതിലിന് അടിസ്ഥാനം ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ വര്‍ഗ സമര കാഴ്ചപ്പാടിന് വിരുദ്ധമല്ലെന്നും ഇത് സംബന്ധിച്ച് എഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കുന്നു.

സമുദായ സംഘടനകളുമായി ചേര്‍ന്ന് മുമ്പും സമരങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രമറിയാത്തവരാണ് വനിതാ മതിലിനെ വിമര്‍ശിക്കുന്നത്. സ്ത്രീ വിരുദ്ധ പ്രചാരണം കൂടുതല്‍ നടന്നി്ട്ടുള്ളത് ഹിന്ദുമതത്തിലായതിനാലാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും ലേഖനത്തില്‍ മുഖ്യമന്ത്രി പറയുന്നുണ്ട്.