സംഘാടകനായി കര്‍ണാടക മന്ത്രി യു ടി ഖാദറും

Posted on: December 29, 2018 2:17 pm | Last updated: December 29, 2018 at 2:17 pm

മലപ്പുറം: മഅ്ദിന്‍ വൈസനീയത്തിന്റെ മുഴു സമയ സംഘാടകനായി കര്‍ണാടക നഗര വികസന വകുപ്പ് മന്ത്രി യു ടി ഖാദര്‍.
സമ്മേളനത്തിന്റെ തുടക്കം മുതല്‍ മഅ്ദിനില്‍ ക്യാമ്പ് ചെയ്യുന്ന യു ടി ഖാദര്‍ വിവിധ സെഷനുകളില്‍ സജീവമായി പങ്കെടുക്കുകയും പരിപാടികളുടെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നുണ്ട്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയുമായുള്ള ഏറെ ആത്മ ബന്ധമാണ് ഖാദറിനുള്ളത്. മഅ്ദിന്‍ സ്ഥാപനങ്ങളുടെ പ്രമുഖ രക്ഷാധികാരില്‍ ഒരാളുമാണ്. അദ്ദേഹത്തിന്റെ മകള്‍ ഹവ്വ നസീമ മഅ്ദിനിലെ ക്യൂലാന്റ് വിദ്യാര്‍ഥിയാണ്. ഖുര്‍ആന്‍ മുഴുവനായും ഹൃദിസ്ഥമാക്കിയ വിദ്യാര്‍ഥിനി കൂടിയാണ് നസീമ.