Connect with us

Ongoing News

കരുണക്കും ലോക സമാധാനത്തിനും ആഹ്വാനം ചെയ്ത്  ശൈഖ് ഹബീബ് ഉമറിന്റെ ഖുതുബ

Published

|

Last Updated

ലോക പ്രശസ്ത പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീള് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ ജുമുഅ ഖുതുബക്ക് നേതൃത്വം നൽകുന്നു 

മലപ്പുറം: സ്വലാത്ത് നഗറിലെ ജുമുഅ ഖുതുബയും നമസ്‌കാരവും നവ്യാനുഭവമായി. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ബാഅലവി ത്വരീഖത്തിന്റെ ശൈഖുമായ അല്ലാമ ഹബീബ് ഉമറിന്റെ ഖുതുബ കേൾക്കാനും നമസ്‌കാരത്തിൽ പങ്കെടുക്കാനും എത്തിയവരുടെ ബാഹുല്യം കാരണം ഗ്രാന്റ് മസ്ജിദിന്റെ ഇരുനിലകളും നിറഞ്ഞ് പുറത്തേക്കെത്തിയിരുന്നു.

കരുണയും സ്‌നേഹവുമുള്ളവരാകാനും കരുണയുടെ വ്യാപനത്തിനായി യത്‌നിക്കാനും ഹബീബ് ഉമർ ഖുതുബയിലൂടെ നിർദേശം നൽകി. കരുണയുള്ളവർക്കാണ്് അല്ലാഹുവിന്റെ ഗുണം ലഭിക്കുകയെന്നും അതിക്രമകാരികളെ സഹായിക്കാൻ ആരുമുണ്ടാവില്ലെന്നും ഖുർആൻ സൂക്തമോതി ഉണർത്തുന്നതായിരുന്നുഖുതുബയുടെ പ്രധാന വിഷയം.

ലോക പ്രശസ്ത പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഹഫീള് നേതൃത്വം നൽകുന്ന ജുമുഅയിൽ പങ്കെടുക്കാനായി മഅ്ദിൻ ഗ്രാൻഡ് മസ്ജിദിലെത്തിയ വിശ്വാസികൾ പള്ളി നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് നീണ്ടപ്പോൾ

ജനങ്ങൾക്കിടയിൽ രമ്യതയുണ്ടാക്കുന്നതിനായി യത്‌നിക്കാനും ഖുതുബയിൽ ആഹ്വാനം ചെയ്തു. മനുഷ്യർ സഹോദരൻമാരാണ്. അവർക്കിടയിൽ ഐക്യവും സഹവർത്തിത്തവും ഉണ്ടാക്കുക ഹബീബ് ഉമർ ഖുതുബയിൽ ഉപദേശിച്ചു.
അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാനും അവന്റെ അടിമകളോട് കരുണയും സ്‌നേഹവും പരസ്പര ബഹുമാനവും കാണിക്കാനും ഉണർത്തുന്ന ഖുതുബ ജുമുഅക്കെത്തിയ വിശ്വാസികൾ ഹൃദയത്തിൽ ഏറ്റുവാങ്ങുകയായിരുന്നു. ആത്മവിചാരണക്ക് വിശ്വാസികൾ തയ്യാറാവാണമെന്നും വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പെ സ്വയം വിചാരണചെയ്യുന്നവരാകണമെന്നും അദ്ധേഹം ഉണർത്തി.
അറബിസാഹിത്യത്തിലെ മികച്ച പ്രയോഗങ്ങളും സാങ്കേതിക പദങ്ങളും ഉദ്ധരണികളും കോർത്തിണങ്ങിയ ഖുതുബ അറബി ഭാഷാപരിജ്ഞാനമില്ലാത്തവരെപ്പോലുംആകർഷിക്കുന്നതായിരുന്നു.

Latest