Connect with us

National

ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിനെ (കെ എല്‍ എഫ്) നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും യു എ പി എ ചുമത്തി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

കെ എല്‍ എഫ് തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അക്രമങ്ങള്‍ക്കും മറ്റുമായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പഞ്ചാബിനെ വിഭജിക്കുകയെന്ന ആവശ്യവുമായി വിവിധ ഭാഗങ്ങളില്‍ സംഘടന ആക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

കൂട്ടക്കൊല, ബോംബ് നിര്‍മാണവും സ്‌ഫോടനവും, തട്ടിക്കൊണ്ടു പോകല്‍, കൊള്ള തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ കെ എല്‍ എഎഫിനു പങ്കുള്ളതായി അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് യു എ പി എ ചുമത്തി നിരോധിക്കുന്ന നാല്‍പതാമത്തെ സംഘടനയാണ് കെ എല്‍ എഫ്.

Latest