Connect with us

Editors Pick

വെറും 48 മണിക്കൂര്‍ കൊണ്ട് 1300 ചതുരശ്ര അടി വീട്!

Published

|

Last Updated

ജിദ്ദ: വെറും 48 മണിക്കൂര്‍ കൊണ്ട് വീട് നിര്‍മിച്ച് സഊദി ഭവന മന്ത്രാലയം ചരിത്രം സൃഷ്ടിച്ചു. 1,334 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റ നില വീടാണ് നിര്‍മിച്ചത്. മുന്‍കൂട്ടി നിര്‍മിച്ച കോണ്‍ഗ്രീറ്റ് പാളികളാണ് വീട് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായാണ് ഇത്തരമൊരു വീട് നിര്‍മിക്കുന്നത്.

ശബ്ദം കടക്കാത്തതും, തീപിടിക്കാത്തതും, ഭൂമികുലുക്കത്തെ അതിജീവിക്കുന്നതുമായ രീതിയിലാണ് വീടിന്റെ നിര്‍മാണം. കട്ടെറ അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും സഊദിയിലെ എന്‍ജിനീയര്‍മാരും ചേര്‍ന്നാണ് വീട് രൂപകല്‍പന ചെയ്തത്.

ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് വീട് നിര്‍മാണം ആരംഭിച്ചത്. ചൊവ്വാഴച ഉച്ചയോടെ നിര്‍മാണം പൂര്‍ത്തിയായി. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വ്യക്തമാക്കുന്ന രണ്ട് വീഡിയോകള്‍ എന്‍ജിനീയറായ അല്‍നഹിദ് ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യം മുന്‍കൂട്ടി നിര്‍മിച്ച കോണ്‍ഗ്രീറ്റ് പാളികള്‍ അടുക്കി വീട് നിര്‍മിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടാമത്തെ ദൃശ്യത്തില്‍ പുല്‍ത്തകിടിയും മനോഹരമായി ഇന്റീരിയലും നിര്‍വഹിച്ച വീടും കാണാം.