പാര്‍ട്ടിയെ വിമര്‍ശിച്ചു; ഭിന്നശേഷിക്കാരനെ വടികൊണ്ടു വീക്കി ബി ജെ പി നേതാവ്

Posted on: December 26, 2018 10:49 pm | Last updated: December 26, 2018 at 10:49 pm

ന്യൂഡല്‍ഹി: ബി ജെ പി ഭരണത്തെ വിമര്‍ശിക്കുകയും സമാജ്‌വാദി പാര്‍ട്ടിക്കു വോട്ടു ചെയ്യുമെന്ന് പറയുകയും ചെയ്ത ഭിന്നശേഷിക്കാരനെ ബി ജെ പി നേതാവ് മര്‍ദിച്ചു. യു പിയിലാണ് സംഭവം. സംബാലിലെ ബി ജെ പി നേതാവ് മുഹമ്മദ് മിയയാണ് ഭിന്നശേഷിക്കാരനെ വടികൊണ്ട് അടിക്കുകയും മുഖത്ത് കുത്തുകയും വായില്‍ വടി കുത്തികയറ്റാന്‍ ശ്രമിക്കുകയും മറ്റും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

എന്നാല്‍, ബി ജെ പിക്കെതിരായ ഗൂഢാലോചനയാണ് ഇതെന്ന വാദവുമായി മുഹമ്മദ് മിയ രംഗത്തെത്തി. മര്‍ദനമേറ്റയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പ്രധാന മന്ത്രിയെയും സംസ്ഥാന മുഖ്യമന്ത്രിയെയും അധിക്ഷേപിച്ചു സംസാരിച്ചപ്പോള്‍ അവിടെ നിന്ന് മാറ്റുക മാത്രമാണ് ചെയ്തതെന്നുമാണ് മിയയുടെ ന്യായീകരണം. പോലീസ് കേസെടുത്തിട്ടുണ്ട്.