അമേരിക്കയില്‍ വീടിനു തീപ്പിടിച്ച് ഇന്ത്യക്കാരായ മൂന്നു സഹോദരങ്ങള്‍ മരിച്ചു

Posted on: December 26, 2018 9:53 pm | Last updated: December 27, 2018 at 9:25 am

ന്യൂഡല്‍ഹി: അമേരിക്കയിലെ കോളിയര്‍വില്ലെയില്‍ വീടിനു തീപ്പിടിച്ച് ഇന്ത്യക്കാരായ മൂന്നു സഹോദരങ്ങള്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ചു. തെലങ്കാനക്കാരും നായിക് വിഭാഗത്തില്‍ പെട്ടവരുമായ ഷാരോണ്‍ (17), ജോയ് (15), ആരോണ്‍ (14) എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. വീട്ടുടമ കാരി കോഡ്രിയറ്റും മരണപ്പെട്ടു.

ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11നാണ് തീപ്പിടുത്തമുണ്ടായത്. പുറത്തേക്കോടിയ കാരിയുടെ ഭര്‍ത്താവ് ഡാനിയേല്‍ കോഡ്രിയറ്റും മകന്‍ കോലിയും രക്ഷപ്പെട്ടു. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിസിസിപ്പിയിലെ സ്്കൂളില്‍ പഠിച്ചിരുന്നു സഹോദരങ്ങള്‍ ശൈത്യകാല അവധിക്ക് സ്‌കൂള്‍ അടച്ചെങ്കിലും നാട്ടില്‍ പോയിരുന്നില്ല. കോഡ്രിയറ്റ് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഇവിടെ തങ്ങുകയായിരുന്നു.