സിവില്‍ സര്‍വീസ് പരീക്ഷ: ഉയര്‍ന്ന പ്രായ പരിധി കുറയ്ക്കില്ല

Posted on: December 26, 2018 7:38 pm | Last updated: December 26, 2018 at 7:38 pm

ന്യൂഡല്‍ഹി: യു പി എസ് സിയുടെ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള ഉദ്യോഗാര്‍ഥികളുടെ ഉയര്‍ന്ന പ്രായ പരിധി കുറയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചുയര്‍ന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹ മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

നീതി അയോഗ് റിപ്പോര്‍ട്ടനുസരിച്ച് 2022-23 വര്‍ഷത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായ പരിധി 32ല്‍ നിന്ന് 27 ആയി കുറയ്ക്കണമെന്ന് ശിപാര്‍ശയുള്ളതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജനറല്‍: 32, ഒ ബി സി: 35, എസ് സി, എസ് ടി: 37 എന്നിങ്ങനെയാണ് നിലവിലുള്ള പ്രായ പരിധി.