സനലിന്റെ കുടുംബത്തിന് സുരേഷ്‌ഗോപിയുടെ സഹായ വാഗ്ദാനം

Posted on: December 25, 2018 12:36 pm | Last updated: December 25, 2018 at 3:16 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റ കുടുംബത്തിന് സിനിമാതാരവും എം.പിയുമായ സുരോഷ്‌ഗോപിയുടെ സഹായ വാഗ്ദാനം. വീട് പണയം വെച്ച് വനിതാ വികസന കോര്‍പറേഷനില്‍ നിന്നും എടുത്ത വായ്പ തിരിച്ചടക്കാമെന്നാണ്‌  ഉറപ്പുനല്‍കിയത്. വീടിന്റെ ജപ്തി ഒഴിവാക്കുന്നതിനാവശ്യമായത് കുടുംബത്തോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ് മുന്നില്‍ സനലിന്റെ കുടുംബം നടത്തി വരുന്ന സമരപ്പന്തലിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സി.പി.എം നിലപാട് അപലപനീയമാണെന്നും, ഉപാധികളോടെ സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.