കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

Posted on: December 24, 2018 9:09 pm | Last updated: December 25, 2018 at 1:21 pm

കോട്ടയം: പൊന്‍കുന്നം ഇളംകുളത്ത് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കോട്ടയം മണര്‍കാട് സ്വദേശി സുകുമാരന്‍, കളത്തിപ്പടി സ്വദേശി ഉല്ലാസ്, പാലക്കാട് സ്വദേശി കണ്ണന്‍ എന്നിവരാണു മരിച്ചത്. സാരമായി പരുക്കേറ്റ അജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.